The Language Mill
Let's Connect

Topics

Phenomenonപ്രതിഭാസംമുത്തശ്ശൻ

My Grandfather — The Great Phenomenon

contact kg
Aug 30, 2026
A working spread from the studio sketchbook.

മുത്തശ്ശൻ എന്ന പ്രതിഭാസം

പ്രഭാതഭക്ഷണം കഴിഞ്ഞാൽ മുത്തശ്ശന്റെ ഒരു പ്രധാന ദിനചര്യയുണ്ടായിരുന്നു — പത്രത്തിനായുള്ള കാത്തിരിപ്പ്.

പത്രം എത്തുന്നതുവരെ മുത്തശ്ശന്റെ ശ്രദ്ധ മറ്റെവിടെയും അധികം നീണ്ടുനിൽക്കാറില്ല. പത്രം കൈയിലെത്തിയാൽ പിന്നെ അതൊരു ചെറിയ വായനയല്ല; നീണ്ട, ഗൗരവമുള്ള ഒരു പത്രവായനാ ചടങ്ങായിരുന്നു.

എന്നെ ഏറ്റവും കൗതുകപ്പെടുത്തിയിരുന്നത് ആ വായനയുടെ മറ്റൊരു ഭാഗമായിരുന്നു — മുത്തശ്ശന്റെ “ഇമോജികൾ”!

ഇന്നത്തെ മൊബൈൽ ഫോണിലെ emoji-കൾ പോലെ, മുത്തശ്ശനും വാർത്തകൾ വായിക്കുമ്പോൾ സ്വന്തം emoji ഭാഷ ഉപയോഗിച്ചിരുന്നു.

ഒരു വാർത്ത വായിച്ചുതീർന്നാൽ, അടുത്ത തലക്കെട്ടിലേക്ക് പോകുന്നതിന് മുമ്പ് മുത്തശ്ശൻ ഒരു നിമിഷം നിർത്തും. പിന്നെ ചെറുതായി ഒന്ന് മൂളും.

“ഹും…ഹും…ഹും…”

പക്ഷേ, ആ ഹും എല്ലാം ഒരുപോലെയായിരുന്നില്ല.

ചില വാർത്തകൾക്ക് അതിൽ അതിശയം.

ചിലതിന് സംശയം.

ചിലതിന് അംഗീകാരം.

ചില വാർത്തകൾക്ക് നേരിയ നിരാശ.

വല്ലാതെ രസകരമായ വാർത്തയാണെങ്കിൽ മറ്റൊരു ഭാവം.

അന്ന് എനിക്ക് അത് ഒരു തമാശയായും കൗതുകമായും തോന്നി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു — മുത്തശ്ശന് സ്വന്തമായി ഒരു emoji ഭാഷയുണ്ടായിരുന്നു.

പത്രത്തിലെ ഓരോ വാർത്തയും വായിക്കുമ്പോൾ, അദ്ദേഹം അതിന് ഒരു ചെറിയ ശബ്ദചിഹ്നവും മുഖഭാവവും നൽകി.

വാർത്തകൾ മാറിക്കൊണ്ടിരുന്നു.

തലക്കെട്ടുകൾ മാറിക്കൊണ്ടിരുന്നു.

പക്ഷേ, മുത്തശ്ശന്റെ ആ ചെറിയ “ഹും…” — അതായിരുന്നു ആ പ്രഭാത പത്രവായനയുടെ സ്വന്തം punctuation mark.

മുത്തശ്ശൻ ഒരു വായനക്കാരൻ മാത്രമായിരുന്നില്ല.
അതിലുപരി ഒരു പ്രതിഭാസമായിരുന്നു